കേരളം

മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം, പോക്‌സോ നിയമപ്രകാരം ഇമാം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കായംകുളം: മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇമാമിനെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കായംകുളം പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാം ആയിരുന്ന ആദിക്കാട്ടു കുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് അറസ്റ്റ് ചെയ്തത്. 

മദ്രസയില്‍ എത്തിയ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജൂലൈ പതിനഞ്ചിനായിരുന്നു സംഭവം. സംഭവം വിവാദമായതോടെ ഇയാള്‍ രാജിവെച്ചിരുന്നു എങ്കിലും ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് വീണ്ടും ഇമാമായി ചുമതലയേറ്റിരുന്നു. 

ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ