കേരളം

'സ്ത്രീകളുടെ കാര്യമല്ലേ, ശരിയായി പഠിച്ച് ശരിയായി കൈകാര്യം ചെയ്യും'; ശശിക്കെതിരായ പീഡന പരാതിയില്‍ വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്ക് എതിരേയുള്ള പരാതിയില്‍ പഠിച്ച് നടപടിയെടുക്കുമെന്ന് സിപിഎം നേതാവ് വി.എസ് അച്യുതാനന്തന്‍. സ്ത്രീകളുടെ കാര്യമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് ശരിയായ നിലയില്‍ കൈകാര്യം ചെയ്യും. പരാതി ലഭിച്ച തിയതിയും മാധ്യമങ്ങളില്‍ പറയുന്ന കാര്യങ്ങളിലും പൊരുത്തമുണ്ടോയെന്നും നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പി.കെ. ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിത നേതാവാണ് രംഗത്തെത്തിയത്. ജില്ലാ നേതൃത്വത്തിന് ഇവര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. വൃദ്ധ കാരാട്ടിന് യുവതി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി