കഴക്കൂട്ടം: മീനും വാങ്ങി മീന്‍ വില്‍പ്പനക്കാരിയുടെ 2000 രൂപയും കൈക്കലാക്കി കടന്ന് വിരുതന്. വിളയില്‍കുളത്ത് ഉച്ചയ്ക്കായിരുന്നു സംഭവം. റോഡുവക്കിലിരുന്ന് മീന്‍ വില്‍ക്കുന്ന തുമ്പ സ്വദേശിനിയായ ഫിലോമിനയുടെ പണവും മീനുമാണ് തട്ടിയെടുത്തത്.
ബൈക്കിലായിരുന്നു ഇയാള്‍ മീന്‍ വാങ്ങുന്നതിനായി എത്തിയത്. 200 രൂപയുടെ മീന്‍ വാങ്ങി ഇയാള്‍ 2000 രൂപയ്ക്ക് ചില്ലറ ഉണ്ടാകുമോ എന്ന ഫിലോമിനയോട് ചോദിച്ചു. നാല് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ ഫിലോമിന നല്കിയപ്പോള് ഇത് ചില്ലറയായി നല്കിയാല് 200 രൂപയായിട്ട് തന്നെ നല്‍കാമെന്ന് ഇയാള്‍ പറഞ്ഞു.
എന്നാല്‍ 2000 രൂപയ്ക്ക് ചില്ലറ വാങ്ങിയിട്ട് ഇയാള്‍ പണം എടുക്കുന്നതായി പോക്കറ്റില്‍ കയ്യിട്ട് അഭിനയിച്ചതിന് ശേഷം ബൈക്കില്‍ കടന്നു കളഞ്ഞു. ഫിലോമിനയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാര്‍ വിവരം തുമ്പ പൊലീസിനെ അറിയിച്ചു. കൂടാതെ, ഇവര്‍ക്ക് നഷ്ടപ്പെട്ട 2000 രൂപ നാട്ടുകാര്‍ ചേര്‍ന്ന് പിരിവിട്ട് ഫിലോമിനയ്ക്ക് നല്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനാണ് ശ്രമം എന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ