കേരളം

മോഹന്‍ലാലിനെ കണ്ട പ്രധാനമന്ത്രിക്ക് കേരളത്തിലെ എംപിമാരോട് അയിത്തം; പത്തുദിവസമായി കാത്തുകെട്ടി കിടക്കുകയായിരുന്നുവെന്ന് പി കരുണാകരന്‍ എംപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേരള എംപിമാര്‍ കാത്തുനില്‍ക്കുമ്പോള്‍ നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ പ്രതിഷേധം പുകയുന്നു. പ്രളയദുരന്തം കാരണം കേരളത്തിനുണ്ടായ വമ്പിച്ച നാശനഷ്ടത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. ഇത് അനുവദിക്കാതെ കഴിഞ്ഞദിവസം മോഹന്‍ലാലിന് സന്ദര്‍ശാനുമതി നല്‍കിയ പ്രധാനമന്ത്രിയുടെ നടപടിയാണ് പ്രതിഷേധത്തിന് കാരണമായത്.

കഴിഞ്ഞ മാസം 30,31 തീയതികളില്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിമാര്‍ കത്ത് നല്‍കിയത്. എന്നാല്‍ മൂന്നിന് ശേഷം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ ഇപ്പോള്‍ അതും മാറ്റിവെച്ചിരിക്കുകയാണെന്ന് പി കരുണാകരന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എംപിമാരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം നല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ തന്നെ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കരുണാകരന്‍ പറഞ്ഞു.

പി കരുണാകരന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു. കേരളത്തില പ്രളയദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നന്‍കിയത്. കടിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനല്‍കാമെന്നാണു അറിയിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അതും മാറ്റി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന്നു 
അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട 
ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി