കേരളം

ജലനിരപ്പു താഴ്ന്നു, ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അടച്ചു, അണക്കെട്ടു തുറന്നുവിട്ടത് ഒരു മാസത്തോളം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഒരു മാസത്തോളം തുറന്നുവച്ച ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പു താഴ്ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത്. 2391 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കഴിഞ്ഞ മാസം ഒന്‍പതിനാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഓഗസ്റ്റ് ഒന്‍പതിന് ട്രയല്‍ റണ്ണിനായി തുറന്ന ഷട്ടര്‍, മഴ കനക്കുകയും നീരൊഴുക്കു ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ പിന്നീട് തുറന്നുതന്നെ വയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചത്. വരുംദിവസങ്ങളില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളില്ല. അതേസമയം തുലാവര്‍ഷ സീസണ്‍ ബാക്കിയുള്ളതിനാല്‍ അധികൃതര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. 

മഴ കനത്ത ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടിരുന്നു. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു