കേരളം

തിരുവനന്തപുരം- മാലെ എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി; ഒഴിവായത് വന്‍ ദുരന്തം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മാലെ: തിരുവനന്തപുരത്തു നിന്ന് മാല ദ്വീപിലേക്കു പോയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങിയത് പരിഭ്രാന്തി പരത്തി. വെലാന വിമാനത്താവളത്തില്‍ നിര്‍മാണത്തിരിക്കുന്ന റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. 

136ഓളം യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. 

വിമാനം റണ്‍വേ തെറ്റി ഇറങ്ങാനുണ്ടായ സാഹചര്യം വലിയ സുരക്ഷാ വീഴ്ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''