കേരളം

നോക്കി നില്‍ക്കാതെ അവന്‍ കിണറ്റിലേക്ക് ചാടി; കിണറ്റില്‍ വീണ നാല് വയസുകാരിക്ക് രക്ഷകനായത് നാലാം ക്ലാസുകാരന്‍

സമകാലിക മലയാളം ഡെസ്ക്

വടകര: കുട്ടികളിലെ ധീരത വാര്‍ത്തകളായി പലവട്ടം നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, കിണറ്റില്‍ വീണ അഞ്ചുവയസുകാരിയെ രക്ഷിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. 

കളിക്കുന്നതിന് ഇടയില്‍ വീടിന് സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു പുതുപ്പണം നോര്‍ത്ത് എസ്ബി സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനിയായ ആര്യ. പുതുപ്പണം ചീനംവീട് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായ അലനാണ് ഇവിടെ ഹീറോ ആയത്. 

നാല് മീറ്റര്‍ വെള്ളമുള്ള കിണറില്‍ നിന്നായിരുന്നു ആര്യയെ അലന്‍ വലിച്ച് കരയ്ക്ക് കയറ്റിയത്. ഫുട്‌ബോള്‍ കൡക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സ്ലിങ്ങിട്ട് അലന്റെ വലത് കൈ കെട്ടിയിരുന്നു. ഈ വേദന വകവയ്ക്കാതെയാണ് അലന്‍ വെള്ളത്തില്‍ മുങ്ങിയെ ആര്യയെ രക്ഷിച്ചത്. കോട്ടക്കടവിലെ കയ്യില്‍ ശ്രീജേഷിന്റേയും സൗമ്യയുടേയും മകനാണ് അലന്‍. സ്‌കൂളിലെ പ്രത്യേകം അസംബ്ലിയില്‍ അലനെ അനുമോദിച്ചതിന് പുറമെ കോട്ടക്കടവിലെ പൗരാവലിയും അലനെ അനുമോദിക്കാന്‍ ഒരുങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'