കേരളം

പ്രളയത്തില്‍ നിന്നു പാഠം പഠിക്കണം; ദുരന്തമുണ്ടായ ശേഷം വിധിയെ പഴിച്ചിട്ടു കാര്യമില്ലെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നിര്‍ദേശിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. ദുരന്തമുണ്ടായതിന് ശേഷം വിധിയെ പഴിച്ചിട്ടു കാര്യമില്ല, സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്- കോടതി ചൂണ്ടിക്കാട്ടി. 

ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍