കേരളം

സിപിഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്; കേരളത്തെ ബന്ദില്‍ നിന്നൊഴിവാക്കണമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരതബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍.  പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പലര്‍ക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല. എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാല്‍ പലരും ആശിപത്രിയിലാണ്. ഈ സാഹചര്യത്തില്‍ ബന്ദില്‍ നിന്ന്് കേരളത്തെ ഒഴിവാക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല. മന്ത്രിമാരാണെങ്കില്‍ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം. സി. പി. എമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ കേരളത്തെ ആ ബന്ദില്‍ നിന്നൊഴിവാക്കണം. കാരണം പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പലര്‍ക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല. എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാല്‍ പലരും ആശിപത്രിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല. മന്ത്രിമാരാണെങ്കില്‍ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം. സി. പി. എമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. മോദിയെ വിറപ്പിക്കാന്‍ യു. പിയിലും മധ്യപ്രദേശിലും ദില്ലിയിലും മഹാരാഷ്ട്രയിലുമൊക്കെ ബന്ദ് വിജയിപ്പിച്ചാലും മതിയല്ലോ. അവിടെയൊന്നും ഈ ബന്ദ് വിജയിക്കാന്‍ പോകുന്നില്ലെന്നത് വേറെ കാര്യം. കൂനിന്‍മേല്‍ കുരുവായി മാറാന്‍ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യര്‍ത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍