കേരളം

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം; ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന്, പ്രകൃതിചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കന്‍ചേരിയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചമ്പക്കരയിലെ സ്ഥാപനത്തില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം വടക്കന്‍ചേരിയെ അറസ്റ്റ് ചെയ്തത്. 

എലിപ്പനി പ്രതിരോധമരുന്നിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 

പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നതിനിടെ പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നായിരുന്നു ജേക്കബ് വടക്കന്‍ചേരിയുടെ പ്രതികരണം. ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെയാണ് വടക്കുംചേരിയുടെ വാക്‌സിന്‍ വിരുദ്ധ പ്രചാരണം. ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഇയാള്‍ വിഡിയോയില്‍ ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

ഡോക്‌സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്നുകഴിക്കുന്നവരില്‍ പോലും പലതരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആരോഗ്യവകുപ്പും സര്‍ക്കാരും എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളെ സംബന്ധിച്ച് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് വടക്കന്‍ചേരിയുടെ തെറ്റിധാരണ പരത്തുന്ന വീഡിയോ. 

നേരത്തെ നിപ്പാവൈറസ് പടരുന്ന വേളയിലും പ്രതിരോധ വാക്‌സിനെതിരെ ജേക്കബ് വടക്കന്‍ചേരി രംഗത്തെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ