കേരളം

പരാതിക്കാരി ആവശ്യപ്പെട്ടത് സംഘടനാപരമായ നടപടി; ആരെയും സംരക്ഷിക്കില്ലെന്ന് എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  പികെ ശശി എംഎല്‍എയ്ക്ക് എതിരായ പരാതിയില്‍ ഒരാളെയും സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്താവും ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കുകയെന്ന് ബാലന്‍ പറഞ്ഞു.

സംഘടനാപരമായ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. അതില്‍ അന്വേഷണം നടന്നുവരികയാണെന്ന് ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പരാതി കിട്ടിയ ഉടന്‍ തന്നെ പാര്‍ട്ടി പ്രാഥമിക അന്വേഷണം നടത്തി. ഇതില്‍ കാമ്പുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ് കമ്മിഷനെ നിയോഗിച്ചത്. 

ഓഗസ്റ്റ് 31ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് പരാതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു. തുടര്‍ന്നു കുറെ ദിവസങ്ങള്‍ പ്രളയത്തില്‍ പെട്ടു. ഇതിനെത്തുടര്‍ന്നാണ് നടപടികള്‍ വൈകിയത്. പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ കഴിയുന്ന കാര്യമല്ല ഇതെന്ന് എകെ ബാലന്‍  പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും