കേരളം

സര്‍ക്കാരിന്റേത് നാണം കെട്ട നിലപാട്; ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കണം, അറസ്റ്റ് ചെയ്യണം, കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍പാഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജലന്ധര്‍ ബിഷപ്പിന്റെ കേസില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത് നാണംകെട്ട നിലപാട് എന്ന് ജസ്റ്റിസ് കെമാല്‍പാഷ. സ്ത്രീ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ നിലപാടാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.  ഇത് പണ്ടത്തെ കാലമല്ല. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ത്രീകളുടെ അതിജീവനത്തിന്റെ സമരമെന്ന നിലയില്‍ ഇതിനെ പിന്തുണയ്ക്കാന്‍ കേരള സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിന്റെ ലൈംഗീക ശേഷി പരിശോധിക്കാനുള്ള നടപടി ഇതുവരേക്കും സ്വീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല എന്നത് അന്വേഷണത്തിന്റെ ന്യൂനതയാണ്. അന്വേഷണം അന്തിമഘട്ടത്തിലെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നും അദ്ദേഹം ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാതെ , ചോദ്യം ചെയ്യാതെ എന്ത് പൂര്‍ത്തീകരണമാണ് അന്വേഷണത്തിന് കൈവരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡിജിപിയുടെ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊലീസും പ്രതിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കേസില്‍ ഇനി പോപ്പിനെ കൂടി മാത്രമേ ചോദ്യം ചെയ്യാനുള്ളൂ. കാലതാമസം വരുത്തുന്നതിലൂടെ ശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാനുള്ള അവസരം പ്രതികള്‍ക്ക് പൊലീസ് നല്‍കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?