കേരളം

ഹർത്താൽ ദിനത്തിലും ഇന്ധനവില കൂടി, തിരുവനന്തപുരത്ത് പെട്രോൾ വില 85 രൂപയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 84രൂപ അഞ്ചുപൈസയും ഡീസലിന് 77രൂപ 99 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില. 

എട്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് പത്ത് രൂപയ്ക്കടത്തും ഡീസലിന് 15 രൂപയ്ക്കടുത്തും വര്‍ധനയുണ്ടായി. രണ്ടാഴ്ച്ചക്കിടെ മാത്രം പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്നര രൂപയ്ക്കടുത്തും വര്‍ധവുണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിനനുസൃതമായാണ് ഇന്ത്യയിലും വില വര്‍ധിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് നികുതി ഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം പുകയുകയാണ്. എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം