കേരളം

ആലുവ തുരുത്തില്‍ പുലി? കാട്ടു പൂച്ചയാകാം എന്ന് വനം വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: ആലുവ തുരുത്തില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട ആലുവ തുരുത്തില്‍ പുലിയ കണ്ടതായിട്ടാണ് അഭ്യൂഹം പരന്നത്. 

റഹ്മാനിയ മസ്ജിദിന് പിന്നിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് പരിശോധനയ്ക്ക് എത്തി. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തെ കാല്‍പ്പാടുകള്‍ പരിശോധിച്ച് ഇത് പുലിയല്ല, വലിയ ഇനം കാട്ടു പൂച്ചയാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ് എത്തി നില്‍ക്കുന്നത്. 

എന്നാല്‍ കൂടുതല്‍ വ്യക്തത വരുന്നതിന് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചാണ് വനം വകുപ്പിന്റെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''