കേരളം

മലയാളികള്‍ക്ക് അപമാനകരമായ ദിവസങ്ങളിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്: ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നേരിട്ട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്നിട്ടും നടപടി വൈകുന്നതില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. ഈ അവസരത്തില്‍ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യൂവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിഷേധ സംഗമം നടത്താനൊരുങ്ങുന്നു.

ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ എസ്‌കെ പൊറ്റക്കാട് പ്രതിമയ്ക്ക് ചുവട്ടിലാണ് പ്രതിഷേധ സംഗമം. ഭരണകൂടത്തിന്റെ നിശബ്ദതയ്‌ക്കെതിരെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
 

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് ഐക്യദാർഢ്യം 
ഭരണകൂട നിശ്ശബ്ദതയ്ക്കെതിരെ 
കോഴിക്കോട്ടുകാർ ഒന്നിക്കുന്നു 
നാളെ (12 സെപ്തംബർ )വൈകീട്ട് 5 മണി 
എസ കെ പ്രതിമക്ക് സമീപം 
മിട്ടായി തെരു .
കോഴിക്കോട് 
നീതിബോധമുള്ള ഏവർക്കും 
സ്വാഗതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍