കേരളം

ആലപ്പുഴയിലും പത്തനംതിട്ടയിലും ഭൂചലനം: വീടുകള്‍ക്ക് നേരിയ വിള്ളല്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ആലപ്പുഴയിലും പത്തനംതിട്ടയിലും നേരിയ ഭൂചലനം. ആലപ്പുഴയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 10.30ന് ആണ് ഭൂചലനം ഉണ്ടായത്. പത്തനംതിട്ട അതിര്‍ക്കിത്തടുത്തുള്ള നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭാഗത്ത് ഇന്ന് ഉച്ചയോട് കൂടി വലിയ ശബ്ദം കേള്‍ക്കുകയും, തുടര്‍ന്ന് നൂറിലധികം വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വീടുകള്‍ക്ക് വിള്ളലുകളുണ്ടായതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത ഭാഗങ്ങളായ പാലമ്മേല്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്,  മേഖലകളിലും ഈ സമയത്ത് തന്നെ ചെറിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു. 

പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അടൂരിനടുത്ത് പള്ളിക്കല്‍ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും ചലനം അനുഭവപ്പെട്ടു. അടൂരില്‍ നിന്ന് ഏതാണ്ട് പത്ത് കിലോമീറ്ററോളം ദൂരെയാണ് ഉച്ചയ്ക്ക് ഭൂചലനം അനുഭവപ്പെട്ട കുടശ്ശനാട്. കരിങ്ങച്ചാല്‍ തടാകത്തിന് ഏതാണ്ട് കിഴക്ക് തെക്ക് ഭാഗത്തായിട്ടാണ് ഇപ്പോള്‍ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങള്‍.  

അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രതയുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്താറില്ല. ഇപ്പോഴുണ്ടായ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'