കേരളം

ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയക്കും ; ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണം, അറസ്റ്റിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കാന്‍അന്വേഷണസംഘം തീരുമാനിച്ചു. ബിഷപ്പിന് ഇന്ന് തന്നെ നോട്ടീസ് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷ് അറിയിച്ചു. ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. 

ജലന്ധര്‍ പൊലീസ് മുഖേനയോ, ഇ മെയില്‍ വഴിയോ ആകും നോട്ടീസ് കൈമാറുക. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും, ഇത്തരം കാര്യങ്ങളില്‍ എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്നും വൈക്കം ഡിവൈഎസ്പി പറഞ്ഞു. 

രാവിലെ 11 ന് റേഞ്ച് ഐജിയുടെ ഓഫീസിലാണ് ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ, കോട്ടയം എസ് പി ഹരിശങ്കറും യോഗത്തില്‍ സംബന്ധിക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയിലെ മെല്ലെപ്പോക്ക് നയത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഹൈക്കോടതി കടുത്ത പരാമര്‍ശം നടത്തിയാല്‍ കൂടുതല്‍ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനം.

2014-16 കാലഘട്ടത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു.  കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുകുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യപരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ തെളിവുകളും വിലയിരുത്തും. അന്വേഷണം പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'