കേരളം

നാൽപ്പത്തി നാലാം ദിവസവും ഇന്ധന വില കൂടി; തിരുവനന്തപുരത്ത് പെട്രോൾ 85ലേക്ക്, കൊച്ചിയിൽ 83 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടർച്ചയായ നാൽപ്പത്തി നാലാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത്  ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇ​തോ​ടെ ഈ​മാ​സം മാ​ത്രം പെ​ട്രോ​ളി​നു 2.34 രൂ​പ​യു​ടെ​യും ഡീ​സ​ലി​നു 2.77 രൂ​പ​യു​ടെ​യും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസൽ വില 78.30 രൂപയുമാണ്. കൊച്ചിയിൽ പെ​ട്രോ​ൾ വി​ല 83.00 രൂ​പ​യും ഡീ​സ​ൽ വി​ല 77.00 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 83.08 രൂ​പ​യും ഡീ​സ​ലി​ന് 77.08 രൂ​പ​യു​മാ​യി വി​ല ഉ​യ​ർ​ന്നു.

ധനകമ്മി ഉയരുമെന്നതിനാൽ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇത് കാരണമാകുമെന്നും സർക്കാർ വാദിക്കുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കൂടുന്നതാണ് ഇന്ത്യയിൽ പ്രതിഫലിക്കുന്നത്.  ഫ്ലോറൻസ് ചുഴലിക്കാറ്റ് അമേരിക്കയിൽ വീശിയടിക്കുമെന്ന മുന്നറിയിപ്പുകൾ എണ്ണ വിലയെ സ്വ‌ാധീനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?