കേരളം

മന്ത്രി ദുരിതാശ്വാസഫണ്ട് ശേഖരിക്കുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് ലീഗ്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ദുരിതാശ്വാസഫണ്ട് ശേഖരിക്കുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. താമരശ്ശേരി കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവര്‍ക്ക്  നഷ്ടപരിഹാരം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

താമരശ്ശേരി റസ്റ്റ് ഹൗസിലായിരുന്നു മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം. ഫണ്ട് ശേഖരണം പുരോഗമിക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി താമരശ്ശേരി റസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് 50 ലക്ഷത്തോളം രൂപ കളക്ടറുടെ കൈവശമുണ്ടെന്നും ഇത് വിതരണം ചെയ്യാന്‍ കളക്ടര്‍ തയ്യാറാവുന്നില്ലെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആരോപിക്കുന്നു. 

ഫണ്ട് വിതരണത്തില്‍ കാലതാമസം ഉണ്ടായാല്‍ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു