കേരളം

കേരളത്തില്‍ അടുത്തദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്തദിവസങ്ങളില്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണ്. ശക്തമായ ചൂട് തുടരുമെന്നും കേന്ദ്രം അറിയിച്ചു.

ഈ മാസം ഇതുവരെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് സെപ്റ്റംബറിലാണ്. തുലാവര്‍ഷത്തില്‍ ലഭിക്കാവുന്ന മഴയെക്കുറിച്ചുളള പ്രവചനം ഈ മാസം അവസാനത്തോടെ നല്‍കും. 

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്. മഴമേഘങ്ങള്‍ മാറി നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിന് പുറമേ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ് എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ