കേരളം

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പത്തനംതിട്ടയിലെ വി​ദ്യാർത്ഥികൾക്കായി നാളെ ചങ്ങാതിപ്പൊതി വണ്ടിയെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയാണ് പത്തനംതിട്ട. പ്രളയക്കെടുതി മറികടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുകയാണ് പത്തനംതിട്ടയടക്കമുള്ള ജില്ലകളിലെ ജനങ്ങൾ. പ്രളയത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പുസ്തകങ്ങളും പഠനോപകരണമടക്കമുള്ളവയും നഷ്ടമായത്. 

പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്ക് തുടർ പഠനത്തിനായുള്ള കൈത്താങ്ങുമായി ചങ്ങാതിപ്പൊതി വണ്ടി എത്തുന്നു. പുസ്തകങ്ങളും പഠനോപകരണങ്ങളുമടങ്ങിയ ചങ്ങാതിപ്പൊതി വണ്ടി നാളെ രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നാണ് യാത്ര പുറപ്പെടുന്നത്. നാളെ രാവിലെ എട്ട് മണിക്ക് വണ്ടി ഫ്ലാ​ഗ് ഓഫ് ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രന്‍, ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസിൽ വച്ചാണ് വണ്ടി ഫ്ലാ​ഗ് ഓഫ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ