കേരളം

17 മാസത്തിനിടെ യോഗി സര്‍ക്കാര്‍ നിര്‍മ്മിച്ചത് 1.36 കോടി കക്കൂസുകള്‍; അടുത്ത വര്‍ഷം വെളിയിട വിസര്‍ജ്ജന വിമുക്തമാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തിനിടെ 1.36 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുനല്‍കിയെന്ന് യുപി മുഖ്യമന്ത്രി യോദി ആദിത്യനാഥ്. 2019 ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കുമെന്ന് യോഗി പറഞ്ഞു.

നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ സംസ്ഥാനത്തെ 99,000 ഗ്രാമങ്ങളില്‍ ശൂചികരിക്കുകയെന്നത് വെറും വിദൂരസ്വപ്‌നം മാത്രമായിരുന്നു. അക്കാലയളവില്‍ നമ്മുടെ സംസ്ഥാനത്ത് ആകെ നിര്‍മ്മിച്ചത് വെറും 25 ലക്ഷം കക്കൂസുകള്‍ മാത്രമായിരുന്നെന്നും യോഗി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന വൃത്തിയുള്ള ഇന്ത്യ എന്ന ഗാന്ധിയുടെ സ്വപ്‌നം സഫലമാക്കുന്നതിനുള്ള ചരിത്രപരമായ പദ്ധതിയുടെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

2017 മാര്‍ച്ചില്‍ അധികാരമേറ്റതിന് പിന്നാലെ ശുചീകരണ ക്യാംപയിനിന്റെ അടിസ്ഥാനത്തില്‍ 17 മാസം കൊണ്ട് 1.36 കോടി കക്കൂസുകളാണ് സംസ്ഥാനത്ത് നിര്‍മ്മിച്ച് നല്‍കിയത്. 2019ഓടെ എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മ്മിച്ച് നല്‍കും. മാത്രമല്ല റോഡുകളെല്ലാം വൃത്തിയോടെ ഗതാഗത യോഗ്യമാക്കും. സംസ്ഥാനത്തെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എന്‍സഫലിറ്റിസ് നൂറ് കണക്കിന് കുട്ടികള്‍ മരിച്ചിരുന്നുവെങ്കില്‍ ഈ വര്‍ഷം ആറ് പേര്‍ മാത്രമാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍