കേരളം

കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക്: പിന്തുണയുമായി സീറോ മലബാര്‍ സഭയിലെ വൈദികര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇന്ന് സീറോ മലബാര്‍ സഭയിലെ വൈദികര്‍ കന്യാസ്ത്രീകള്‍ക്ക്  പിന്തുണയുമായി സമരപ്പന്തലില്‍ എത്തും. വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നില്‍പ്പ് സമരവും ഉണ്ടാകും.

ജനകീയ സമരനേതാക്കളെ ഉള്‍പ്പെടുത്തി നാളെ ജനകീയ മുന്നണി രൂപീകരിക്കുമെന്നും സേവ് സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി നാളെ കൊച്ചിയില്‍ യോഗം ചേരും. അതോടൊപ്പം തിങ്കളാഴ്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങും എന്ന് എഎംടിയും അറിയിച്ചിട്ടുണ്ട്.

സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ രംഗത്തെത്തിട്ടുണ്ട്. അതിനിടെ കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി. സ്വതന്ത്രവും കാര്യക്ഷമവുമാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി