കേരളം

വില്‍പ്പനക്കാരെ പറ്റിച്ച് 4000 രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, മോഷ്ടിച്ച ടിക്കറ്റിന് സമ്മാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പല മോഷണങ്ങളും നിങ്ങള്‍ കേട്ടു കാണും പക്ഷേ നാട്ടിലെ മൊത്തം ഭാഗ്യവും കൊണ്ട് ഒരാള്‍ കടന്നു കളഞ്ഞാലോ? കൊച്ചി നഗരത്തിലാണ് അങ്ങനെയൊരു ഭാഗ്യ മോഷണം നടന്നത്. ഭാഗ്യം എന്നു പറഞ്ഞാല്‍ എന്താണെന്നോര്‍ത്ത് തലപുകയ്ക്കണ്ട. ലോട്ടറി ടിക്കറ്റ് തന്നെ. ഇന്നലെയാണ് ബൈക്കില്‍ എത്തിയ ഒരു യുവാവ് 4000 രൂപ വിലമതിക്കുന്ന ലോട്ടറി തട്ടിയെടുത്തുത്തത്. പണം തരാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയതിന് ശേഷമായിരുന്നു മോഷണം. 

പുതിയ റോഡ് ജംഗ്ഷന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന രാജുവിന്റേയും ജാനകിയുടേയും ടിക്കറ്റുകളാണ് അതി വിദഗ്ധമായി തട്ടിയെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോട്ടറി കച്ചവടക്കാരെ അന്വേഷിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയത്. ഇരുവരുടേയും കൈയില്‍ നിന്ന് നൂറില്‍ അധികം ടിക്കറ്റുകള്‍ അയാള്‍ വാങ്ങി. എന്നാല്‍ പേഴ്‌സില്‍ കാശില്ലെന്നും അടുത്തുള്ള എടിഎമ്മില്‍ നിന്ന് പണം എടുത്തു തരാം എന്നും പറഞ്ഞ് രാജുവിനെ തന്റെ ബൈക്കില്‍ കയറ്റി.

ഇയാളുടെ വാക്ക് വിശ്വസിച്ച രാജു ഇയാളുടെ കൂടെ പോയി. പണമെടുക്കാന്‍ കരിങ്ങാച്ചിറ ജംഗ്ഷനിലെ എടിഎമ്മിന് മുന്നിലെത്തി. എന്നാല്‍ രാജുവിനെ അവിടെ ഇറക്കിയശേഷം ലോട്ടറി ടിക്കറ്റുകളുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. മോഷണം പോയ ഒരു ടിക്കറ്റിന് 1000 രൂപയും അടിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍