കേരളം

രൂപയുടെ മൂല്യമിടിയുന്നത് ടൂറിസം രം​ഗത്തിന് നല്ലത്; അനുകൂലിച്ച് അൽഫോൺസ് കണ്ണന്താനം 

സമകാലിക മലയാളം ഡെസ്ക്

ഡൽഹി: രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. രാജ്യത്തെ ടൂറിസം രം​ഗത്തിന് രൂപയുടെ മൂല്യമിടിയുന്നത് നല്ലതാണെന്ന് അൽഫോൺസ് കണ്ണന്താനം അഭിപ്രായപ്പെട്ടു. രൂപയുടെ മൂല്യമിടിഞ്ഞത് രാജ്യത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകളെ ബാധിക്കില്ല. ചൈനയിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ശ്രമമെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ടൂറിസം മാര്‍ട്ടിൽ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ സാധ്യതകൾ  പ്രധാന ചര്‍ച്ചാ വിഷയമാകും. അറുപത് രാജ്യങ്ങളിലെ പ്രതിനിധികൾ മൂന്നു ദിവസം നീളുന്ന മാര്‍ട്ടിൽ പങ്കെടുക്കുന്നു. ഇന്ത്യയിലെ കൂടുതുൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ടൂറിസം മാര്‍ട്ടിന്‍റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍