കേരളം

പുട്ടിനു തേങ്ങ ഇടുംപോലെ സാറു വിളി വേണ്ട, പറ്റിയ മലയാള പദം കിട്ടിയാല്‍ അതുപയോഗിക്കാമെന്ന് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭയില്‍ പുട്ടിനു തേങ്ങ ഇടുന്നതുപോലെ സാറുവിളി വേണ്ടന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ സ്പീക്കറെ സര്‍ എന്ന് സംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ല. അങ്ങനെ വിളിക്കാത്ത അംഗങ്ങളും സഭയില്‍ ഉണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

ഇടക്കിടെ സര്‍ സര്‍ എന്നു വിളിച്ചാലെ സഭയില്‍ സംസാരിക്കാനാകൂ എന്ന് ശീലമുളളവരുണ്ട്. ബഹുമാനപ്പെട്ട സ്പീക്കര്‍ എന്ന് വിളിക്കുന്ന ജനപ്രതിനിധികളും സഭയിലുണ്ട്. സര്‍ എന്ന പദത്തിന് പകരം യോജ്യമായ മറ്റൊരു മലയാളപദം കണ്ടെത്തിയാല്‍ അതുപയോഗിക്കുന്ന കാര്യവും ആലോചിക്കാം- സ്പീക്കര്‍ വ്യക്തമാക്കി.

ഭരണപക്ഷവും പ്രതിപക്ഷവും പരിധി കഴിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് നിയമസഭ സ്പീക്കറോട് കാര്യങ്ങള്‍ പറയുന്ന രീതിവന്നത്. പ്രതിപക്ഷം സ്പീക്കറോട് പറയുന്നതിന് പകരം ഭരണപക്ഷത്തോട് നേരിട്ട് ഏറ്റുമുട്ടിയാല്‍ അത് കയ്യാങ്കളിയിലേക്ക് പോകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

സഭയില്‍ സര്‍ വിളി അവസാനിപ്പിക്കണം എന്നു ശ്രീരാമകൃഷ്ണന്‍ മുമ്പു പറഞ്ഞത് ചര്‍ച്ചായായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്