കേരളം

സംസ്ഥാനത്ത് നിരോധിത കറന്‍സി റാക്കറ്റ്; നിലമ്പൂരില്‍ പിടികൂടിയത് ഒരു കോടി

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ: വടപുറം പാലപ്പറമ്പിൽ നിന്ന്  ഒരുകോടി രൂപയുടെ നിരോധിത കറൻസിയുമായി അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. 1000, 500 രൂപയുടെ കറൻസികൾ അടങ്ങുന്ന തുക ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പിടികൂടിയത്.  തിരുവനന്തപുരം സ്വദേശി സന്തോഷ് (43), ചെന്നൈ സ്വദേശി സോമനാഥൻ (71), മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഫിറോസ് ബാബു (31), ജസീന മൻസിലിൽ ജലീൽ (36), മഞ്ചേരി പട്ടർകുളം സ്വദേശി ഷൈജൽ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  പ്രത്യേക അന്വേഷണസംഘം ഒരാഴ്ചയോളം തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. കൊണ്ടോട്ടി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ ചില ഏജന്റുമാർ നിരോധിത കറൻസികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്നായിരുന്നു ലഭിച്ച വിവരം.  രണ്ട്‌ കാറുകളിലായി കറൻസിയുമായി എത്തിയപ്പോഴാണ് അഞ്ചംഗസംഘം പിടിയിലായത്. 

ഇവരെ ചോദ്യം ചെയ്തപ്പോൾ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് ഇത്തരം നിരോധിത കറൻസികളുടെ വിതരണവും കൈമാറ്റവും നടത്തുന്നതിന് പ്രധാന ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  ഒരുകോടി നിരോധിത കറൻസിക്ക് 35 ലക്ഷം രൂപവരെ വില നൽകിയാണ് വില്പനയും വിതരണവും നടത്തുന്നതെന്നും വ്യക്തമായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കറൻസി വിതരണ ഏജൻസികളുമായി ബന്ധപ്പെടുത്തിയാണ് ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു