കേരളം

കാര്‍ ഡ്രൈവര്‍ ബൈക്കിന്റെ താക്കോലൂരി: ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: കാറില്‍ ബൈക്ക് ഇടിച്ചെന്ന് ആരോപിച്ചു ടാക്‌സി ഡ്രൈവര്‍ ബൈക്കിന്റെ താക്കോലൂരിയപ്പോള്‍ ഹാന്‍ഡിലിനു പൂട്ടുവീണ ബൈക്കില്‍ നിന്നു വീണ വീട്ടമ്മ കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംക്ഷനിലാണു സംഭവം. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് (56) മരിച്ചത്. 

മകന്‍ ഓടിച്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആനന്ദവല്ലി. കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചെന്ന് ആരോപിച്ചു ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി ബൈക്കിന്റെ താക്കോല്‍ എടുത്തു. ഈ സമയം ഹാന്‍ഡിലിനു പൂട്ടു വീണെന്നും ഇതോടെ മറിഞ്ഞ ബൈക്കില്‍ നിന്ന് ആനന്ദവല്ലി റോഡില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ടാക്‌സി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത