കേരളം

മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ പുരസ്കാരം പിണറായി വിജയന്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ ഗാന്ധിദർശൻ പുരസ്കാരം പിണറായി വിജയന്‌. ഗാന്ധി ദർശൻ അന്തർദേശീയ പുരസ്‌ക്കാരം തിബറ്റ്‌ ആത്‌മീയ ആചാര്യൻ ദലൈലാമക്ക്‌ സമ്മാനിക്കും. കേന്ദ്രമന്ത്രി അരുൺ ജയ്‌റ്റിലിക്ക് മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകും. ജസ്‌റ്റിസ്‌ കെ.ടി തോമസ്‌, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ്‌ അവാർഡ്‌ ജേതാക്കളെ നിർണയിച്ചത്‌. ഫൗണ്ടേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത്‌ വാർത്തസമ്മേളനത്തിലാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌.

മാർ ക്രിസോസ്‌റ്റം മെത്രാപൊലീത്ത, ശ്രീ ശ്രീ രവിശങ്കർ, ലക്ഷ്‌മികുട്ടിയമ്മ, ഡോ. ടി.കെ ജയകുമാർ, എം.എ യൂസഫലി, ബി.ആർ ഷെട്ടി, ബി ഗോവിന്ദൻ, ജോസഫ്‌ പുലിക്കുന്നേൽ (മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധമേഖലകളിൽ അവർഡിനർഹരായി. പുരസ്‌ക്കാരങ്ങൾ മാർച്ചിൽ ഡൽഹിയിൽ ചേരുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍