കേരളം

സ്ഥാനമൊഴിയുന്നത് സംതൃപ്തിയോടെ; മുല്ലപ്പള്ളി അനുഭവ സമ്പന്നനായ നേതാവെന്ന് എംഎം ഹസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഫലപ്രദമായി നിറവേറ്റിയതിന്റെ സംതൃപ്തിയിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കെപിസിസിയുടെ പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്യുന്നതായി ഹസന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുഭവ സമ്പത്തുള്ള നേതാവാണ്. പാര്‍ട്ടിയെ ഒരുമയോടെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിനാവും. വര്‍ക്കിങ്പ്രസിഡന്റ് സംവിധാനം കേരളത്തില്‍ പുതിയൊരു പരീക്ഷണമാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിജയിച്ച രീതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഇതിന്റെ വിജയം എത്രത്തോളമെന്ന് ഇപ്പോള്‍ പറയാനാവില്ല- ഹസന്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷം കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇക്കാലയളവില്‍ ഫലപ്രദമായി പാര്‍ട്ടിയെ നയിക്കാനായി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഒരു യാഥാര്‍ഥ്യമാണ്. ഗ്രൂപ്പിന് അതീതമായ പിന്തുണ തന്റെ പ്രവര്‍ത്തനങ്ങളില്‍ ലഭിച്ചതായി ഹസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ