കേരളം

കന്യാസ്ത്രീ സമരത്തെ കോടിയേരി അധിക്ഷേപിച്ചോ ? വാസ്തവം അറിയാം ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധിക്ഷേപിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കന്യാസ്ത്രീ സമരത്തെ കോടിയേരി വിമര്‍ശിച്ചിട്ടില്ല. സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചിലര്‍ ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ സമരകോലാഹലമാക്കി മാറ്റി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമാണുള്ളത്. അവരുടെ പ്രചരണത്തിന്റെ പിന്നാലെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്  കോടിയേരി പറഞ്ഞത്. 

സിപിഎം എല്ലാ പ്രശ്‌നത്തിലും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച പരാതികളില്‍ ഇന്ത്യയിലെ മറ്റ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ആരായാലും, എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കും. അത് പള്ളിയിലെ അച്ഛനായാലും ക്ഷേത്രത്തിലെ തന്ത്രിയായാലും മുക്രിയായാലും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കില്ലെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍