കേരളം

നോവലിസ്റ്റും നാടകകൃത്തുമായ ആരോമല്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമല്‍ (65) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കടവത്ത് പറമ്പില്‍ വേലായുധന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ആരോമല്‍ എന്നത് ഇദ്ദേഹത്തിന്റെ തൂലിക നാമമായിരുന്നു. 

തിരൂരിലെ പഴയ വിജയ ടൂട്ടോറിയല്‍സില്‍ അധ്യാപകനായിരുന്നു ആരോമല്‍. 1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, നോവല്‍ എന്നിവ എഴുതിയിരുന്നു. തിരക്കഥകളും രചിച്ചിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനാണ്. 

ബാലകൃഷ്ണന്‍, രാജു, ശ്രീമതി, കുട്ടന്‍, കുമാരന്‍, നാരായണന്‍, ലീല, പരേതനായ രാവുണ്ണി എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി