കേരളം

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി നിലനില്‍ക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. ഇക്കാര്യം സിംഗിള്‍ബെഞ്ചില്‍ അറിയിച്ച് ഹര്‍ജി പിന്‍വലിച്ച് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ഇനി കഴിയുക.
സെപ്തംബര്‍ 18 നാണ് ബിഷപ്പ് ഫ്രാങ്കോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്നു തന്നെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് സര്‍ക്കാരിന്റെ മറുപടി തേടി 25 ലേക്ക് മാറ്റി. അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ്‌
രേഖപ്പെടുത്തിയത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള