കേരളം

മോഷണമുതല്‍ പങ്കുവെക്കുന്നതില്‍ തര്‍ക്കം; യുവാവിനെ കൊന്ന് കത്തിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മോഷണമുതല്‍ പങ്കുവെക്കുന്നതിനെ ചൊല്ലിയുണ്ടായ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. വലിയതുറ സ്വദേശി അനു അജുവിനെയാണ് ഷാഡാ പൊലിസ് പിടികൂടിയത്. കഠിനംകുളം സ്വദേശി ആകാശിനെയാണ് കഴുത്തു ഞെരിച്ചുകൊന്ന ശേഷം തമിഴ്‌നാട്ടിലുള്ള ശുചീന്ദ്രത്ത്‌  കൊണ്ടുപോയി കത്തിച്ചത്.

ബൈക്ക് മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. മോഷണ മുതല്‍ പങ്കുവെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനു അജുവിന്റെ രണ്ടാം ഭാര്യ രേഷ്മയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം പുറത്തുവന്നത്. രേഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലചെയ്യുകയായിരുന്നു. 

അനു അജുവും കൂട്ടാളി ജിത്തുവും ചേര്‍ന്നാണ് ആകാശിനെ കഴുത്ത് ഞെരിച്ച് കൊന്നത്. മുഖ്യപ്രതിയുടെ ഭാര്യ രേഷ്മയേയും അമ്മ അല്‍ഫോണയേയും നേരത്തെ പിടികൂടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം