കേരളം

സത്യം വിജയിക്കുന്നു: ഫ്രാങ്കോയുടെ അറസ്റ്റില്‍ സന്തോഷമറിയിച്ച് കന്യാസ്ത്രീയുടെ സഹോദരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കന്യാസ്ത്രീയുടെ വൈദികനായ സഹോദരന്‍. സത്യം വിജയിക്കുന്നതിന്റെ ആദ്യപടിയാണ് ഈ അറസ്റ്റ് എന്ന് പറഞ്ഞ അദ്ദേഹം കന്യാസ്ത്രീയുടെ സമരത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രാത്രി  എട്ട് മണിയോടെയാണ് അന്വേഷണ സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മൊഴികളിലെ വൈരുധ്യമാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്‌ക്കെതിരെ കേസെടുത്തത്. 

ബിഷപ്പിന്റെ മൊഴികളില്‍ വ്യാപകമായി വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തിയിരുന്നു. തിയതികള്‍ സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കുന്നതിനായിരുന്നു ഇത്. കുറുവിലങ്ങാട് മഠത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ എത്തിച്ച ഡ്രൈവവറുടെ മൊഴിയും അറസ്റ്റില്‍ നിര്‍ണായകമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്