കേരളം

രണ്ടുവയസ്സുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സും നിസഹായര്‍, ആശുപത്രികള്‍ മാറിമാറി കയറി മാതാപിതാക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടുവയസ്സുകാരിയുടെ ചൂണ്ടുവിരല്‍ ഇഡ്ഡലി കുക്കറിന്റെ തട്ടില്‍ കുടുങ്ങി. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരിനന്ദയുടെ വിരലാണ് കുടുങ്ങിയത്.

തൃപ്പൂണിത്തുറയിലെ ആസ്പത്രിയിലെത്തി വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷനിലെത്തിയും കുക്കര്‍ പ്ലേറ്റ് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെ കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. ജനറല്‍ അനസ്‌തേഷ്യ നല്‍കി കുട്ടിയുടെ വിരലില്‍ കുടുങ്ങിക്കിടന്ന ഇഡ്ഡലി കുക്കര്‍ പ്ലേറ്റ് മുറിച്ചുമാറ്റി.

ഡോ ഭാസ്‌കര കെ ജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിലെ ഡോ ബ്രയാണ്‍ ഉള്‍പ്പെടെയുളള ഡോക്ടര്‍മാരാണ് വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത