കേരളം

സാലറി ചലഞ്ചിനോട് യെസ് പറഞ്ഞ് 3,741 സെക്രട്ടറിയേറ്റ് ജീവനക്കാര്‍;  ചലഞ്ച് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കുന്നതിന് 3,741 സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമ്മതമറിയിച്ചു. ആകെ 4439 ജിവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്.

വിസമ്മത പത്രം നല്‍കുന്നതിന് ശനിയാഴ്ച വൈകുന്നേരം വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. വിട്ടു നില്‍ക്കുന്നവര്‍ക്ക് സാലറി ചലഞ്ചില്‍ ഇനിയും പങ്കുചേരാമെന്നും അടുത്തമാസം സമ്മത പത്രം നല്‍കിയാല്‍ മതിയെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

 ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ സംഭാവന ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. താത്പര്യം ഉള്ളവര്‍ക്ക് സമ്മതപത്രം ഒപ്പിട്ട് നല്‍കാമെന്നും മന്ത്രി അറിയിച്ചു. പത്ത് ഗഡുക്കളായാണ് സമ്മത പത്രം നല്‍കിയവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു