കേരളം

‌പെൻഷൻ ചലഞ്ച്: നിർബന്ധിക്കില്ല, താത്പര്യമുള്ളവർക്ക് തുക ഗഡുക്കളായി നല്കാം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിന്റെ ഭാഗമായി പെൻഷൻകാരിൽനിന്ന് നിർബന്ധിച്ച് പെൻഷൻ തുക പിടിക്കില്ല. ഒരുമാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിർബന്ധം പിടിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. താത്പര്യമുള്ളവർക്ക് തുക ഗഡുക്കളായി നല്കാം. നൽകുന്ന തുകയും ഗഡുക്കളും വ്യക്തമാക്കി സമ്മതപത്രം ട്രഷറി ഡയറക്ടർക്കു നൽകണം. 

ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ കാണുന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്നും മുഴുവൻ പെൻഷൻ തുകയും നൽകാൻ എല്ലാവർക്കും കഴിയാത്ത സാഹചര്യമുള്ളതിനാൽ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ലെന്നും പെൻഷൻകാരുടെ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. 

ഒരു മാസത്തെ പെൻഷൻ തുക നൽകാൻ എല്ലാവർക്കും കഴിയില്ലെന്നു ചില സംഘടനകൾ യോഗത്തിൽ അറിയിച്ചപ്പോൾ രണ്ടുമാസത്തെ പെൻഷൻ തുകവരെ നൽകാൻ തയ്യാറായവരുണ്ടെന്നും അവർ പറഞ്ഞു. ചിലർ ഇതിനോടകം തുക നൽകികഴിഞ്ഞു.  സമ്മതപത്രം നൽകുന്നവരിൽനിന്ന് പെൻഷൻ തുക പിടിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടേതുപോലെ പെൻഷൻകാരുടെ സംഭാവന ട്രഷറി അക്കൗണ്ടിലേക്കാണു പോകുന്നത്. ഇതു പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉൾപ്പെടുത്തും. എല്ലാ വിഭാഗങ്ങളും നൽകുന്ന തുക വ്യക്തമായി അറിയാനാണ് പ്രത്യേക അക്കൗണ്ട് രൂപവത്കരിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ