കേരളം

25 ഹെക്ടർ വരെയുളള ക്വാറികൾക്ക് പാരിസ്ഥിതിക ആഘാത പഠനം, പൊതുജനാഭിപ്രായം തേടണം; കർശന നിയന്ത്രണവുമായി ഹരിത ട്രൈബ്യൂണൽ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ക്വാറികൾക്കും ചെറുകിട ഖനനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇനി മുതൽ പാരിസ്ഥിതിക അനുമതിക്കായി പാരിസ്ഥിതിക ആഘാന പഠനം നടത്തണം. അനുമതി നൽകാനായി ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികളും ഹരിത ട്രൈബ്യൂണൽ റദ്ദാക്കി

25 ഹെക്ടർ വരെയുള്ള ക്വാറികൾക്കും ചെറുകിട ഖനനത്തിനും അനുമതി വേണമെങ്കിൽ ഇനി മുതൽ  പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഇതിന് പുറമേ പൊതുജനാഭിപ്രായവും തേടണം. പാരിസ്ഥിതിക അനുമതി നൽകുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിൽ  ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികളാണ് എൻജിടി റദ്ദാക്കിയത് . വിധി പ്രകാരം എല്ലാ അനുമതികൾക്കും  സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോററ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കണം.  ജില്ലാ തലങ്ങളിൽ പരിസ്ഥിതി വിദഗ്ദരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി. 

പരിസ്ഥിതി അനുമതിക്കായുള്ള വ്യവസ്ഥകൾ കർശനമാക്കി സുപ്രീംകോടതി 2015ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ വെള്ളം ചേർത്താണ് ജില്ലാ തല സമിതികൾക്ക് വനം പരിസ്ഥിതി മന്ത്രാലയം രൂപം നൽകിയത്. ഇത് വലിയ തോതിൽ പാരിസ്ഥിതിക ആഘാതത്തിനിടയാക്കിയെന്ന് വിലയിരുത്തിയാണ്  ഹരിത ട്രൈബ്യൂണലിന്റെ വിധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''