കേരളം

നമ്പര്‍ 5968, തറയിലുറക്കം, കഴിക്കാന്‍ ഉപ്പുമാവും പഴവും ; ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍ ജീവിതം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സി ക്ലാസ് ജയില്‍ ജീവിതം. 5968 നമ്പര്‍ റിമാന്‍ഡ് പ്രതിയാണ് പാലാ സബ്ജയിലില്‍ ഫ്രാങ്കോ മുളയ്ക്കല്‍. പെറ്റിക്കേസ് പ്രതികളാണ് സഹതടവുകാര്‍.

തറയില്‍ പായവിരിച്ച് തലയണയില്ലാതെയാണ് ഈ ജയിലിലെ പ്രതികള്‍ കഴിയേണ്ടത്.വിരിക്കാനായി കട്ടിയുള്ള തുണിയും ജയിലില്‍ നിന്ന് നല്‍കിയിട്ടുണ്ട്.

പാലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി തിങ്കളാഴ്ച പുലര്‍ച്ചെ 2.25 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ എത്തിച്ചത്. ജയില്‍ നിന്നായിരുന്നു ഇന്നലെ ഉച്ചഭക്ഷണം.  മീന്‍കറി ഊണായിരുന്നു ഉച്ചയ്ക്ക് രാത്രി, ചോറും കപ്പയും. ഉപ്പുമാവും പഴവും ചായയുമാണ് ഇന്നത്തെ മെനു. 


പൈജമ ധരിച്ചാണ് പൊലീസുകാര്‍ക്കൊപ്പം ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലേക്ക് എത്തിയത്. 14 ദിവസത്തേക്കാണ് പാലാ സബ്ജയിലില്‍ കഴിയാന്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ