കേരളം

ചേര്‍ത്തലയില്‍ കാണാതായ 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ചാണ് കടന്നതെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഈര്‍ജ്ജിതമാക്കി. 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച് കടന്നതായാണ് സൂചന. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ഞായറാഴ്ച തണ്ണീര്‍മുക്കത്തുനിന്നും കടന്നതായാണ് സൂചന. 

ഇതിന്  പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇരുവരും തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. 

മുഹമ്മ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തും കന്യാകുമാരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്. ചേര്‍ത്തല സ്വദേശിയ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്. അധ്യാപികയായ യുവതിയെ കാണാനില്ലെന്ന് കാട്ടി ചേര്‍ത്തല സിഐക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്