കേരളം

ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനയുമായി മിഷനറീസ് ഓഫ് ജീസസ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി  മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹം ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കും. ബിഷപ്പിന് എതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നതിനായി മിഷനറീസ് ഓഫ് ജീസസ് സ്ഥാപനങ്ങളെ പൊലീസ് കരുവാക്കുന്നതായി സന്യസ്ത സമൂഹം ആരോപിച്ചു. 

മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെ പൊലീസ് ഭീഷണിപ്പെടുത്തി ബിഷപ്പിന് എതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നു. ബിഷപ്പിന് അനുകൂലമായി സംസാരിക്കുന്നവരെ കൂട്ടുപ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അസമയത്ത് പൊലീസ് മഠങ്ങങളില്‍ കയറി ഭീഷണിപ്പെടുത്തുന്നുവെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീനയും അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ മരിയയും പത്രക്കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍