കേരളം

അടുത്ത സീസണിലെ പമ്പയെന്ന അടിക്കുറിപ്പിൽ പങ്കുവച്ച ചിത്രം ഒരു ട്രോൾ മാത്രമെന്ന് ശരത്ചന്ദ്ര വർമ്മ 

സമകാലിക മലയാളം ഡെസ്ക്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് ഫേസ്ബുക്കില്‍ നടത്തിയ അഭിപ്രായപ്രകടനത്തില്‍ വിശദീകരണവുമായി​ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ. തനിക്ക് കിട്ടിയ ഒരു ട്രോൾ സന്ദേശം ആണതെന്നും കോടതി വിധിയെ പരിഹസിച്ചു കൊണ്ട് കിട്ടിയതിനെ പോസ്റ്റ് ചെയ്തതാണ് അല്ലാതെ തന്റെ അഭിപ്രായമല്ലെന്നുമാണ് സംഭവത്തിൽ ശരത്തിന്റെ പ്രതികരണം.

തന്നെ വളര്‍ത്തിയത് അമ്മയും സഹോദരിമാരും, ഭാര്യയും ചേര്‍ന്നാണെന്നും അങ്ങനെയുള്ള താന്‍ എങ്ങനെ സ്ത്രീ വിരുദ്ധനാവും എന്നും അദ്ദേഹം ചോദിക്കുന്നു. 

അർധനഗ്നരായ സ്ത്രീകൾ ഒരു കുളിക്കടവിൽ കുളിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം 'കിട്ടിയതാണ്, അടുത്ത സീസണിലെ പമ്പ' എന്നാണ് ശരത് കുറിച്ചത്. അച്ഛന്റെ 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന വരികള്‍ ഓര്‍മയുണ്ടോ, ഇടയ്ക്കൊന്ന് കേട്ടുനോക്ക്', 'അച്ഛനും മകനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്' തുടങ്ങി നിരവധി കമന്റുകൾ ശരത്തിന്റെ പോസ്റ്റിനടിയിൽ നിരന്നു. 

"ശബരിമല പ്രശ്‌നം ഒരു വാക്കില്‍ പറയാനാവില്ല. വിശ്വാസവും ആചാരവും തമ്മിലുള്ള കാര്യമാണ്. ഈ ഒരു വിധിയെ മാനിച്ച് എത്ര സ്ത്രീകള്‍ ശബരിമലയ്ക്ക് പോവും? ഒരു വിശ്വാസിയായ സ്ത്രീക്ക് പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റേടത്തിന്റെ പേരില്‍ പോയാലും പലര്‍ക്കും ഉള്ളില്‍ പേടി തോന്നും", ഒരു ഓൺ‌ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരത് പറഞ്ഞു. 

'വയലാര്‍ പറഞ്ഞ പോലെ മതങ്ങള്‍ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവങ്ങളുടെ കാര്യങ്ങളിൽ മനുഷ്യര്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ അതില്‍ നിന്നൊക്കെ അതീതനാണ് ദൈവം എന്ന വിശ്വസിക്കുന്ന വ്യക്തിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഈ കോടതി വിധി തെറ്റാണ്. വിശ്വാസിക്ക് വിശ്വാസത്തിന്റെ വഴിയും അല്ലാത്തവര്‍ക്ക് ആ വഴിയും സ്വീകരിക്കാം ഇതെല്ലാം വ്യക്തിനിഷ്ഠമാണ്', ശരത് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍