കേരളം

എല്ലാം ദൈവനിശ്ചയം; എല്ലാവരെയും ഭഗവാന്‍ രക്ഷിക്കട്ടെ; ശബരിമല വിധിയില്‍  പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നിരാശാജനകമെന്നും എന്നാല്‍ പൗരന്‍ എന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. മറ്റു നടപടിക്രമങ്ങളെല്ലാം ദേവസ്വം ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തന്ത്രി വ്യക്തമാക്കി.

വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ തന്ത്രി കണ്ഠരര് മോഹനര്. ഇക്കാര്യത്തില്‍ തന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ശബരിമലയില്‍ കാലങ്ങളായി സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നില്ല. സുപ്രിം കോടതി വിധിയോടെ അതില്‍ മാറ്റം വരികയാണ്. അതു പുതിയൊരു ശീലമാണ്. എല്ലാ ദൈവനിശ്ചയം എന്നും എല്ലാവരെയും ഭഗവാന്‍ രക്ഷിക്കട്ടെ എന്നും മാത്രമേ തനിക്കു പറയാനുള്ളൂവെന്ന് കണ്ഠര് മോഹനന് മാധ്യമങ്ങളോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി