കേരളം

പികെ ശശിയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയേക്കും; സിപിഎം സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കതിരെ കർശന നടപടിയെടുക്കാൻ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം ഇക്കാര്യം പരിഗണിക്കും. സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടി പരിഗണനയിലാണ്‌. 

അതേസമയം, തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ശശിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എം.പി. എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ്‌ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. പി.കെ. ശശിക്കെതിരേ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്‌ക്കാനും ശ്രമിച്ച രണ്ടു ഡി.െൈവ.എഫ്‌.ഐ. നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും. 

ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവിനോട്‌ അപമര്യാദയായി പെരുമാറിയതാണ്‌ ശശിക്കു വിനയായത്‌. പരാതി അട്ടിമറിക്കുന്നതിനു നടത്തിയ നീക്കങ്ങളും തെളിവായി സമിതിയംഗങ്ങള്‍ക്കു യുവതി കൈമാറിയിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ശബ്‌ദരേഖയും പരാതിയുമായി മുന്നോട്ടുപോകാതിരിക്കാന്‍ വന്‍തുക വാഗ്‌ദാനംചെയ്‌തുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും കമ്മിഷനു ലഭിച്ചിരുന്നു. കമ്മിഷന്‍ പാലക്കാട്ടെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, പരാതി പോലീസിനു കൈമാറേണ്ടെന്ന നിലപാടിലാണു നേതൃത്വമെന്നറിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത