കേരളം

വിധി അഭിമാനകരം; ശബരിമല സമത്വത്തിന്റെ പൂങ്കാവനം, അവിടെ സ്ത്രീകളെ കയറ്റില്ലെന്ന് പറയുന്നത് അനീതി: ജി.സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അഭിമാനകരമെന്ന് മന്ത്രി ജി. സുധാകരന്‍. സുപ്രീംകോടതി പുറപ്പെടുവിച്ചത് സുപ്രധാനമായ വിധിയാണ്. സ്ത്രീകളുടെ ഭരണഘടനാപരമായ മൗലികാവകാശം എന്നൊക്കെ പറയുമെങ്കിലും കാര്യം വരുമ്പോള്‍ അതെല്ലാം മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. 

ശബബിമല ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്ന ഒരിടമാണ്. അതില്‍ സ്ത്രീകള്‍ കയറരുത് എന്നുപറയുന്നതില്‍ ഒരു നീതിയുമില്ല. ശരിക്ക് പറഞ്ഞാല്‍ സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും പൂങ്കാവനമാണ് ശബരിമല. അതിനെ ആദരിക്കേണ്ടതാണ്. വെറുമൊരു മതപരമായ ആധ്യാത്മികതയല്ല അവിടെ. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് മാനവ സമൂഹത്തോട് കാണിച്ച നീതിയാണ്-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍