കേരളം

ഇന്ധന വില ഇന്നും കൂടി ; സംസ്ഥാനത്ത് ഡീസല്‍ വില 80 ന് അടുത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 80 രൂപയുടെ തൊട്ടടുത്തെത്തി. തലസ്ഥനത്ത് ഇന്നത്തെ ഡീസല്‍വില 79.88 രൂപയാണ്. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് ഇന്നത്തെ വില. 

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 90 ഉം കടന്ന് കുതിക്കുകയാണ്. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ ഇവയുടെ വില യഥാക്രമം 90.75 ഉം 79.23 ഉം ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്