കേരളം

ഗാര്‍ഹികേതര ബില്‍ 2000കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം: പുതിയ തീരുമാനവുമായി വൈദ്യുതി ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു.

ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും സാധിക്കും. നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ ബോര്‍ഡിനു കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറച്ചേക്കാം. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ 12 മാര്‍ഗങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് അനായാസം ബില്‍ അടയ്ക്കാനാകുമെന്നു ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത