കേരളം

ജഡ്ജിയുടെ തലയ്ക്ക് വെളിവില്ല, വിധി പുനഃപരിശോധിക്കണം; സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നും ക്ഷേത്ര വിശ്വാസികളുടെ കാര്യം കോടതിക്ക് തീരുമാനിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. 

കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാടായ കണ്ണൂരില്‍ എത്തുന്ന കെ. സുധാകരന് ഡിസിസി ഒരുക്കിയ സ്വീകരണചടങ്ങിലാണ് സുപ്രീം കോടതിക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്തിനും ഏതിനും കോടതി ഇടപെടുകയാണെന്നുപറഞ്ഞ അദ്ദേഹം വിവാഹേതര ലൈംഗികബന്ധം കുറ്റമല്ലാതാക്കിയ കോടതി വിധിയേയും വിമര്‍ശിച്ചു. ഇന്ത്യയില്‍ കുടുംബബന്ധങ്ങളാണ് അടിസ്ഥാനമെന്നും ഇനി അതുണ്ടാവുമോയെന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്