കേരളം

പ്രളയത്തില്‍ നൂറ് പേരെ രക്ഷിച്ച മത്സ്യതൊഴിലാളി ജിനീഷ് അപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തില്‍ ചെങ്ങന്നൂരിലെ വീടുകളില്‍ കുടുങ്ങി കിടന്ന നൂറോളം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ പൂന്തുറ പള്ളിവിളാകം സ്വദേശിയ മത്സ്യതൊഴിലാളി ജിനീഷ് ബൈക്കപകടത്തില്‍ മരിച്ചു. തമിഴ്‌നാട് കൊല്ലങ്കോട്ടായിരുന്നു അപകടം.

ചിന്നത്തുറയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി അന്വേഷിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് തിരുമന്നം ജങ്ഷനിലെ വീതികുറഞ്ഞ റോഡില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും റോഡില്‍ നിന്നും വീഴുകയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്‍സീറ്റിലിരുന്ന സുഹൃത്ത് റോഡില്‍ തെറിച്ചുവീണെങ്കിലും സാരമായ പരുക്കുകളില്ല.

നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ലഭിക്കാന്‍ അരമണിക്കൂറോളം വൈകി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ജിനീഷ് മരിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന എത്തും മുന്‍പെ സ്വന്തം നിലയ്ക്ക് രക്ഷാദൗത്യത്തിന് പോയ മത്സ്യതൊഴിലാളി സംഘങ്ങളിലൊന്നായ കോസ്റ്റല്‍ വാരിയേഴ്‌സിലെ അംഗമായിരുന്നു ജിനീഷ്. മികച്ച നീന്തല്‍ വിദഗ്ദനായാതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജിനീഷ് ഒറ്റയ്ക്കാണ് രക്ഷിച്ചു ബോട്ടിലെത്തിച്ചത്.

കടലിന് സമീപമുള്ള വീട് മൂന്ന് വര്‍ഷം മുന്‍പ് തകര്‍ന്നതിനാല്‍ വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. അച്ഛന്‍ ജെറോം സ്ഥിരമായി കടലില്‍ പോകുന്നില്ലാത്തതിനാല്‍ വീടിന്റെ അത്താണിയായിരുന്നു ജീനീഷ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി